ബര്‍കയിൽ കടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു

ബര്‍ക: കടലില്‍ കുളിക്കുന്നതിനിടെ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ടാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. ബര്‍ക വിലായത്തിലെ സവാദി ബീച്ചില്‍ തിങ്കളാഴ്ച വൈകീട്ടാണ് രണ്ട് പേരെ കാണാതായത്. കുളിക്കാനിറങ്ങിയ രണ്ട് പേരും തിരമാലയില്‍ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു.