ഇന്ന് അര്‍ദ്ധരാത്രിമുതൽ രണ്ടുദിവസം മിർനിസ്‌ട്രി,സാത്തി അൽ-ഖുറം ഏരിയയിലെ റോഡുകൾ അടച്ചിടും

മസ്‌കറ്റ്: ഒമാനില്‍ രണ്ട് ദിവസതെക്ക് മിനിസ്‌ട്രി ഏരിയയിലെ ചില റോഡുകൾ അടച്ചിടും.ജൂണ്‍ 30 വെള്ളിയാഴ്ച അർധരാത്രി മുതൽ ആരംഭിച്ച് രണ്ടുദിവസത്തേക്കായിരിക്കും റോഡുകൾ അടച്ചിടുക. മിനിസ്‌ട്രി ഏരിയക്കു പുറമെ ഷാത്തി അല്‍ ഖുറം ഏരിയയിലും റോഡ് അടച്ചിടുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിപ്പു പുറപ്പെടുവിച്ചു. ഫോറിന്‍ അഫയേഴ്‌സിനടുത്തുള്ള ട്രാഫിക്ക് ലൈറ്റ്‌സില്‍ നിന്നും ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിനടുത്തുള്ള ട്രാഫിക്ക് ലൈറ്റ് വരെയാണ് റോഡ് അടച്ചിടുകയെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്.രണ്ട് ദിശയിലേക്കും റോഡ് അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട് . എല്ലാ ഡ്രൈവര്‍മാരും റോഡില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വളരെ ശ്രദ്ധയോടെ വേണം വാഹനമോടിക്കാനെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. റോഡുകളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന താല്‍ക്കാലിക റോഡുകള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.