ബഹറിനിൽ ഡ്രൈവിംഗ് പരിശീലന ഫീസ് വർധിപ്പിച്ചു

ബഹ്‌റൈൻ :   ഡ്രൈവിംഗ് പരിശീലന ഫീസ് വർദ്ധനവ് ഇന്നുമുതൽ നിലവിൽ വന്നു , നിലവിൽ ഒരു മണിക്കൂർ അഞ്ചു ദിനാറിൽ   നിന്നും  ഏഴു ദിനാർ ഫീസായി ആണ് വർധിപ്പിച്ചത് , ടാക്സികൾ ,ഹെവി വാഹനങ്ങൾ ,മറ്റു ഉപകരണ യന്ത്ര ങ്ങൾ  എന്നിവക്കുള്ള ലൈസെൻസെൻസുകൾക്കുള്ള പരിശീലന ക്ലാസ്സുകൾക്കായുള്ള ഫീസുകളിൽ മാറ്റം ഇല്ല  ,ഡ്രൈവിംഗ് പരിശീലന മേഖലയിലെ സേവനം മെച്ചപ്പെടുത്തുന്നതിനും ഇ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവിശ്യങ്ങൾ പരിഗണിക്കുന്നതിനും പൊതു ഗതാഗത വകുപ്പ് ആഭ്യന്തര മന്ത്രലയവുമായി സഹകരിച്ചു നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ആണ് ഫീസ് വർധിപ്പിച്ചത് , ഇതോടെ നാൽപതു  ശതമാനം ഫീസിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്