പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊന്ന പിതാവിനെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി

representational image

റിയാദ്: പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തിയ പിതാവിനെ റിയാദില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. സ്വദേശിയായ ജമാല്‍ ബിന്‍ മുഹമ്മദ് അല്‍ജീറാന്‍ ആണ് പതിനാല് മാസം പ്രായമുളള കുഞ്ഞിനെ കൊന്നത്. സ്വന്തം കുഞ്ഞിനോട് കാട്ടേണ്ട സ്‌നേഹവും കരുണയും കാണിച്ചില്ലെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.