ഒമാനിലെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഏറ്റവും മികച്ചത് പൊലീസ് സേനയുടേത്

മസ്‌ക്കറ്റ്: രാജ്യത്ത് സര്‍ക്കാര്‍ നല്‍കി വരുന്ന ഇലക്ടോണിക് സേവനങ്ങളില്‍ പൊലീസിന്റെ സേവനങ്ങളാണ് ഏറ്റവും മികച്ചതെന്ന് സര്‍വേ. രാജ്യത്തെ ഇ പോര്‍ട്ടല്‍ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതോറിറ്റിയാണ് സര്‍വേ സംഘടിപ്പിച്ചത്.1779 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 90ശതമാനം സ്വദേശികളും പത്ത് ശതമാനം വിദേശികളുമാണ്. ജനങ്ങളെ നേരിട്ട് കണ്ടും ഓണ്‍ലൈന്‍ വഴിയുമാണ് സര്‍വേ സംഘടിപ്പിച്ചത്.സര്‍വേയില്‍ പങ്കെടുത്ത 95ശതമാനവും ഇലക്ട്രോണിക് സംവിധാനങ്ങളെക്കുറിച്ച് ബോധവാന്‍മാരാണ്. എന്നാല്‍ ഇത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ നടപടികളാവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.