പ്രി​യ​ദ​ർ​ശി​നി കോ​ൺ​ഗ്ര​സി​ന്റെ ​ഭി​മു​ഖ്യ​ത്തി​ൽ ‘സ്​​റ്റാ​ർ ഫി​യെ​സ്​​റ്റ്​’ സം​ഘ​ടി​പ്പി​ച്ചു.

പ്രി​യ​ദ​ർ​ശി​നി ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ്​ ഇൗ​ദ്​ -ഒാ​ണം ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​ന വേ​ദി

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ പ്രി​യ​ദ​ർ​ശി​നി കോ​ൺ​ഗ്ര​സി​ന്റെ ​ഭി​മു​ഖ്യ​ത്തി​ൽ ഈദ് -ഓണം ആ​ഘോ​ഷ പ​രി​പാ​ടി ‘സ്​​റ്റാ​ർ ഫി​യെ​സ്​​റ്റ്​’ സം​ഘ​ടി​പ്പി​ച്ചു.അ​ൽ​ഫ​ലാ​ജ് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി അം​ബാ​സ​ഡ​ർ ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ​സ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി.​ടി വി​നോ​ദ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ്​ ല​ഭി​ച്ച സു​ര​ഭി ല​ക്ഷ്മി​യെ മാ​ർ​സ് എം.​ഡി​യും പ്രി​യ​ദ​ർ​ശി​നി​യും മൊ​മ​േ​ൻ​റാ ന​ൽ​കി ആ​ദ​രി​ച്ചു. ന​ടി സോ​ന നാ​യ​രു​ടെ നൃ​ത്ത​പ​രി​പാ​ടി​യും, മ​ജീ​ഷ്യ​ൻ സ​മ്രാ​ട്ടി​ന്റെ മാ​ജി​ക്‌​ഷോ,ഗാ​യ​ത്രി,മു​ഹ​മ്മ​ദ് അ​സ്‌​ലം,താ​ജു​ദ്ദീ​ൻ വ​ട​ക​ര എ​ന്നി​വ​രു​ടെ സം​ഗീ​ത​പ​രി​പാ​ടി​ ഉത്സവാന്തരീക്ഷം നൽകി,പ്രി​യ​ദ​ർ​ശി​നി ഭാ​ര​വാ​ഹി മൊ​യ്​​തു വേ​ങ്ങ​ലാ​ട്ടി​നെ​യും പ​രി​പാ​ടി​യു​ടെ മു​ഖ്യ കോ​ർഡിനേ​റ്റ​ർ​മാ​രാ​യ റോ​ഷ​ൻ തോ​മ​സ്, നി​സാ​ർ കോ​ഴി​ക്കോ​ട് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്രി​യ​ദ​ർ​ശി​നി തു​ട​ർ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി ഉ​മ്മ​ർ എ​ര​മം​ഗ​ല​വും പ്ര​സി​ഡ​ൻ​റ്​ മാ​ന്നാ​ർ ഷെ​രീ​ഫും അ​റി​യി​ച്ചു.