കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് കൊല്ലം സ്വദേശി മരിച്ചു

മസ്‌ക്കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റിലെ ഗുബ്രയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് കൊല്ലം സ്വദേശി മരിച്ചു. പവര്‍ പ്ലാന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ വെളവൂര്‍കോണം സ്വദേശി സജുമോന്‍ ആണ് മരിച്ചത്.ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. അവധിയായതിനാല്‍ മുറിയില്‍ നിന്ന് കെട്ടിടത്തിന്റെ മുകളിലെത്തിയ സജുമോന്‍ കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു.പൊലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കും.