മ​സീ​റ ഇ​ന്ത്യ​ൻ സ്​​കൂ​ളിന് പുതിയ കെട്ടിടം

മ​സ്​​ക​ത്ത്​: മ​സീ​റ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ന​വീ​ക​രി​ച്ച കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വി​ൽ​സ​ൺ .​വി.​ജോ​ർ​ജ്​ പു​തി​യ കെ​ട്ടി​ട​ത്തിന്റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ൾ, എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ, ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ, കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.വി​ശാ​ല​മാ​യ ക്ലാ​സ്​​മു​റി​ക​ളും ഓഫീസ് ​സൗ​ക​ര്യ​ങ്ങ​ളു​മാ​ണ്​ പുതിയ കെട്ടിടത്തിൽ ഉള്ളത്.ലൈ​ബ്ര​റി, ക​മ്പ്യൂ​ട്ട​ർ ലാ​ബ്, ഒാ​ഡി​യോ വി​ഷ്വ​ൽ റൂം,വി​ശാ​ല​മാ​യ ക​ളി​സ്​​ഥ​ലം തു​ട​ങ്ങി​യ സൗ​കര്യങ്ങളും ഒരുക്കിയിട്ടുണ്ട്.