യു.എസ് നടപടിയിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി ഒമാൻ

മസ്കറ്റ് : ജറുസലേമിലെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിയിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി ഒമാൻ.വിദേശകാര്യ മന്ത്രാലയം ആണ്‌ ഇത് സംബന്ധിച്ച പ്രതികരണം ഇറക്കത്തിയത്.യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ  കടുത്ത ദുഃഖം രേഖപെടുത്തുന്നതായും ഈ തീരുമാനം ആമേഖലയെ സംഘർഷഭരിതമാകാൻ സാധ്യതഉണ്ടെന്നും പുറത്തിറക്കിയ കുറിപ്പിൽപറയുന്നു.ലോകരാജ്യങ്ങൾ അന്താരഷ്ട്ര നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും പ്രതികരണത്തിൽ പറയുന്നു.