ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം പ്രഭാവർമ്മക്ക്

ബഹ്റൈൻ  : കേരളീയ  സമാജത്തിന്റെ  ഈ  വർഷത്തെ  സാഹിത്യ  പുരസ്കാരത്തിന്  എഴുത്തുകാരനും സാംസ്കാരിക  പ്രവർത്തകനുമായ  പ്രഭാവർമ്മക്കു നൽകുമെന്ന് അധികൃതർ അറിയിച്ചു  . അൻപതിനായിരം  രൂപയും  പ്രശസ്തിപത്രവും ഫലകവും  അടങ്ങുന്ന  പുരസ്കാരം  ബഹ്റൈൻ  കേരളീയ  സമാജം  ആസ്ഥാനത്തു  വച്ച്  ഈ  വരുന്ന ഫെബ്രുവരി  ഇരുപത്തിരണ്ട്   വ്യാഴാഴ്ച  രാത്രി  എട്ട്  മണിയ്ക്ക്  നടക്കുന്ന  ചടങ്ങിൽ  പ്രശസ്ത  എഴുത്തുകാരനും ചെറുകഥാകൃത്തുമായ  ടി .പത്മനാഭൻ  പ്രഭാവര്മയ്ക്കു  സമ്മാനിയ്ക്കുമെന്ന്  സമാജം  അധികൃതർ അറിയിച്ചു , സമാജം പ്രസിഡൻറ് രാധാകൃഷ്ണപിള്ള  ,ജനറൽ  സെക്രട്ടറി  വീരമണി  എന്നിവർ  വാർത്താസമ്മേളനത്തിൽ  പങ്കെടുത്തു . ചടങ്ങിനോട് അനുബന്ധിച്ചു   ടി .പത്മനാഭന്റെ  കഥകളെ  ആസ്പദമാക്കി   പ്രശസ്ത  മജീഷ്യൻ  ഗോപിനാഥ്  മുതുകാട് അവതരിപ്പിക്കുന്ന  മാജിക്  ഷോയും  നടക്കുമെന്ന് അധികൃതർ അറിയിച്ചു