ബഹ്‌റൈൻ : കേരളീയ സമാജം പ്രഥമ ലാറി ബേക്കര് പുരസ്ക്കാരത്തിന് പ്രശസ്ഥ ആര്ക്കിടെക്റ്റ് പത്മശ്രീ ജി ശങ്കറിന്

ബഹ്‌റൈൻ : കേരളീയ സമാജം പ്രഥമ ലാറി ബേക്കര് പുരസ്ക്കാരത്തിന് പ്രശസ്ഥ ആര്ക്കിടെക്റ്റ് പദ്മശ്രീ ജി.ശങ്കറിനു നൽകുമെന്ന് സമാജം അധികൃതർ അറിയിച്ചു . അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ബഹ്റൈന് കേരളീയ സമാജം ആസ്ഥാനത്ത് വച്ച് ഈ വരുന്ന ഫെബ്രുവരി ഇരുപത്തി രണ്ടിന് , നടക്കുന്ന ചടങ്ങില് പ്രശസ്ഥ എഴുത്തുകാരനും ചെറുകഥാകൃത്തുമായ ശ്രീ ടി.പത്മനാഭന് പദ്മശ്രീ ജി.ശങ്കറിന് പുരസ്കാരം സമ്മാനിക്കും.ലോകത്തില് പലയിടങ്ങളിലായി നിരവധി വീടുകള് നിര്മ്മിച്ച് നല്കിയിട്ടുള്ള പദ്മശ്രി ജി ശങ്കര് അനുയോജ്യമായ വീട് നിര്മ്മാണത്തില് ഏറെ പ്രശംസ നേടിയിട്ടുണ്ട്.ടി.എന് സീമ , അയ്യപ്പന് ,ഡോ: അനില് എന്നിവര് അടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്