വൈ​ജ്​​ഞാ​നി​ക സാ​ങ്കേ​തി​ക പ്ര​ദ​ര്‍ശ​നം ഒരുക്കും രിസാല

‘നോ​ട്ടെ​ക്’ എ​ക്‌​സ്‌​പോ​യെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കാ​ൻ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​നം

മസ്കറ്റ്, റൂവി: വൈ​ജ്ഞാ​നി​ക സാ​ങ്കേ​തി​ക ന​വ സ​ങ്കേ​ത​ങ്ങ​ളെ​യും സം​രം​ഭ​ക​രെ​യും പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ രി​സാ​ല സ്​​റ്റ​ഡി സ​ര്‍ക്കി​ള്‍ വി​സ്ഡം വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ‘നോ​ട്ടെ​ക്’ പ്ര​ദ​ർ​ശ​ന​ത്തി​​െൻറ ദേ​ശീ​യ ത​ല പ​രി​പാ​ടി വെ​ള്ളി​യാ​ഴ്​​ച വാ​ദി​ക​ബീ​ര്‍ ഇ​ബ്‌​നു ഖ​ല്‍ദൂ​ന്‍ പ്രൈ​വ​റ്റ്​ സ്​​കൂ​ളി​ൽ ന​ട​ക്കും. വൈ​കീ​ട്ട് മൂ​ന്നു മ​ണി​ക്ക് എ​ക്‌​സി​ബി​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.ആ​ധു​നി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ ന​വീ​ന​ത​ക​ളും ടെ​ക്‌​നോ​ള​ജി, പ്ര​ഫ​ഷ​ന​ല്‍ രം​ഗ​ത്തെ സാ​ധ്യ​ത​ക​ളും പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ന​വ​സ​ങ്കേ​ത​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സെ​മി​നാ​റു​ക​ൾ, ച​ര്‍ച്ച​ക​ള്‍, മ​ത്സ​ര​ങ്ങ​ൾ, ആ​സ്വാ​ദ​ന​ങ്ങ​ള്‍ എ​ന്നി​വ പ​രി​പാ​ടി​യി​ൽ ഉ​ണ്ടാ​കുംന​വീ​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കാ​ൻ യു​വ ഗ​വേ​ഷ​ക​ര്‍ക്ക് അ​വ​സ​ര​മു​ണ്ടാ​കും. സാ​ങ്കേ​തി​ക മി​ക​വ് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര​ങ്ങ​ള്‍, ക​രി​യ​ര്‍ എ​ക്‌​സ്‌​പോ, സെ​മി​നാ​ര്‍ തു​ട​ങ്ങി​യ​വ ന​ട​ക്കും. ഓ​ഫി​സ് ഡി​സൈ​നിം​ഗ് സോ​ഫ്​​റ്റ്​​വെ​യ​റു​ക​ൾ, സോ​ഷ്യ​ല്‍ മീ​ഡി​യ ആ​പ്പു​ക​ള്‍, ക​മ്പ്യൂ​ട്ട​ര്‍, മൊ​ബൈ​ല്‍, ഇ​ൻ​റ​ര്‍നെ​റ്റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍, ക​രി​യ​ര്‍ ഗൈ​ഡ​ന്‍സ് ഡോ​ക്യു​മ​െൻറ​റി, ഗ്രാ​ഫി​ക് ഡി​സൈ​നി​ങ്, ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി എ​ന്നീ മ​ത്സ​ര ഇ​ന​ങ്ങ​ളു​മു​ണ്ടാ​കും.എ​ക്‌​സ്​​പോ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 93938090ല്‍ ​ബ​ന്ധ​പ്പെ​ടു​ക.ദേ​ശീ​യ​ത​ല ‘നോ​ട്ടെ​ക്​’ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ്​ ഇ​ഖ്​​ബാ​ൽ ബ​ർ​ക്ക , ഫി​റോ​സ് അ​ബ്​​ദു​റ​ഹ്​​മാ​ന്‍, ആ​ർ.​എ​സ്.​സി നാ​ഷ​ന​ല്‍ ചെ​യ​ര്‍മാ​ന്‍ നി​ഷാ​ദ് അ​ഹ്‌​സ​നി, ജ​ന. ക​ണ്‍വീ​ന​ര്‍ എ​ന്‍ജി. ഹാ​രി​ജ​ത്ത്, വി​സ്ഡം ക​ണ്‍വീ​ന​ര്‍ ഷ​ജീ​ര്‍ കൂ​ത്തു​പ​റ​മ്പ് എ​ന്നി​വ​ര്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു