ക്യാപ്റ്റൻ രാജുവിനെ നാളെ നാട്ടിലേക്ക് കൊണ്ടുപോകും

മസ്കറ്റ്:കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച് മസ്‌കത്തില്‍ അടിയന്തര ചികിത്സ തേടിയ നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി.നാളെ രാവിലെ 9-മണിക്കുള്ള ഒമാൻ എയർ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് രണ്ടു മണിക്ക് കൊച്ചിയിൽ എത്തുന്ന അദ്ദേഹത്തെ ആസ്റ്റർ മെഡിസിറ്റിയിൽ തുടർചികിത്സക്ക് പ്രവേശിപ്പിക്കും.ഒമാൻ എയർൽ പ്രതേക സൗകര്യം ഒരുക്കിയായിക്കും വിമാന യാത്ര,കിംസ് ഒമാന്റെ നേഴ്സും അദ്ദേഹത്തെ അനുഗമിക്കും.