ബഹറിനിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ

മനാമ:ബഹറിനിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി(29) കോഴിക്കോട് താമരശേരി പരപ്പൻ പോയയിൽ അബ്ദുൽ സഹാദിനെ ആണ് ഹൂറ എക്സിബിഷൻ റോഡ് അൽ അസൂമി മസ്ദിജിന് സമീപം താമസ സ്ഥലത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്, മുറിയിൽ തെളിവ് നശിപ്പിക്കാൻ മുളകുപൊടിയും പല വ്യഞ്ജനങ്ങളും വിതറിയിരുന്നു, ആസൂത്രിതമായ കൊലപാതകമെന്ന് സംശയിക്കുന്നു, മൃതദേഹം സൽമാനിയ ആശുപത്രിയിൽ പോസ്റ്റ്‌ മോർട്ടത്തിനായി കൊണ്ടുപോയി, വിരൽ അടയാള വിദഗ്ദ്ധരും പോലീസും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.