ബഹ്‌റൈൻ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ടിക്കറ്റ് കൈമാറി.

ബഹ്‌റൈൻ: വിസ സംബന്ധമായ പ്രശ്നങ്ങൾ മൂലം ജയിലിൽ കഴിഞ്ഞിരുന്ന പാലക്കാട് ജില്ലയിലെ ആലത്തൂർ സ്വദേശിയായ അരുണിന് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നൽകി. പാലക്കാട് ജില്ല കമ്മിറ്റി നടപ്പാക്കി വരുന്ന “സ്നേഹ സ്നേഹ സ്പർശം” പദ്ധതിയുടെ ഭാഗമായാണ് ടിക്കറ്റ് കൈമാറിയത്.ചടങ്ങിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം,ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം,യൂത്ത്‌ വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം,ജില്ല പ്രസിഡന്റ് ജോജി ലാസർ,ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ്,ജില്ല കമ്മിറ്റി ഭാരവാഹികളായ ഷാജി ജോർജ്,നിസാർ കുന്നംകുളത്തിങ്ങൽ,അനസ്,സുലൈമാൻ,സക്കീർ തൃത്താല,സൈനുദ്ധീൻ,രതീഷ്,ഷഫീഖ്, തുടങ്ങിയവർ സംബന്ധിച്ചു