ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി- ചെറുകാട്‌ അനുസ്മരണം .

ബഹ്‌റൈൻ:-ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധ സാഹിത്യകാരൻ ചെറുകാട്‌ അനുസ്മരണവും ചെറുകാടിന്റെ സാഹിത്യ സാമൂഹ്യ ജീവിത പഠനവും നടത്തുന്നു .

ഒക്ടോബര്  12   വെള്ളിയാഴ്ച  വൈകിട്ട്  5 മണിക്ക് പ്രതിഭ ആസ്ഥാനത്തു ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ ബഹ്‌റൈൻ പ്രതിഭ സീനിയർ അംഗം പി ടി തോമസ് ചെറുകാട്‌ അനുസ്മരണ പ്രഭാഷണം നടത്തും .
പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ ഒരാളായിരുന്നു ചെറുകാട്. “സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചന” എന്നതായിരുന്നു ചെറുകാടിന്റെ വിശ്വാസപ്രമാണം. തന്റെ ചുറ്റിലും നടക്കുന്നതും തനിക്ക് സുപരിതവുമായ ജീവിതത്തെയാണ് അദ്ദേഹം സാഹിത്യത്തിലേക്ക് പിടിച്ചുകയറ്റിയത്. മണ്ണിനെ അറിഞ്ഞുകൊണ്ട് സാഹിത്യരചന നടത്തിയ അദ്ദേഹം ആത്മകഥയായ ജീവിതപ്പാതയിലൂടെ മലയാളസാഹിത്യത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്..  1976 ഒക്ടോബർ 28-ന് ആണ് ചെറുകാട്‌  നമ്മെ വിട്ടു പിരിഞ്ഞത് . ഈ ചടങ്ങിൽ വെച്ച് പ്രതിഭ അംഗം മനു കാരയാട്  രചിച്ച വെയിൽ പച്ച എന്ന കവിതാ  സമാഹരണത്തിന്റെ  പ്രകാശനവും നടക്കും എന്ന് ബഹ്‌റൈൻ പ്രതിഭ ആക്ടിങ് സെക്രെട്ടറി നിവിൻ കുമാർ , പ്രസിഡന്റ് മഹേഷ് മൊറാഴ , സാഹിത്യ വേദി കൺവീനർ അനഘ രാജീവൻ എന്നിവർ അറിയിച്ചു .