നവയുഗകേരള പിറവി 2018

റിപ്പോർട് : ജോൺസൻ ചാൾസ്

കോർക്ക് :വേൾഡ് മലയാളി കൗൺസിൽ കോർക്കിന്റെ ആഭിമുഖ്യത്തിൽ നവംബർ രണ്ടാം തീയതി വിൽട്ടൻ ബിഷപ്പസ്ടൗൺ GAA ഹാളിൽ വച്ച് വൈകിട്ട് ആറുമണിമുതൽ കേരളപ്പിറവിയുടെ ഭാഗമായി “മന്ദാരച്ചെപ്പ്‌” സംഗീത സന്ധ്യയും നവയുഗ കേരളപ്പിറവി ആഘോഷങ്ങളും നടത്തും.വേൾഡ് മലയാളി കൗൺസിൽ കോർക്കും – കോർക്ക് പ്രവാസി മലയാളി അസ്സോസിയേഷനും കൈകോർത്ത് നടത്തിയ പ്രളയ ദുരിതത്തിൽ കേരളത്തിന് ഒരു കൈത്താങ്ങ് പദ്ധതിയിൽ പങ്കാളികളായി മാറിയ എല്ലാ കോർക്ക് നിവാസികൾക്കും നന്ദി സൂചകമായിട്ടാണ് പരുപാടി സംഘടിപ്പിക്കുന്നത്.ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ് ഒപ്പം തന്നെ കോർക്കിലെ എല്ലാ കലാകാരന്മാർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി കൂടി ആണ് വേൾഡ് മലയാളീ കൗൺസിൽ ഒരുക്കുന്നത്.കലാകാരന്മാരെ എന്നും പ്രോത്സാഹിപ്പിക്കുന്ന മലയാളി മനസ്സിന്റെ ഈ ഒത്തൊരുമയിലേക്കു ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.2017-2018 വിദ്യാഭ്യാസ വർഷത്തിലെ ലീവിംഗ് സർട്ടിഫിക്കേറ്റിന് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വിദ്യാർത്ഥികളെ അനുമോദിക്കും.പ്രവേശനം സൗജന്യമായ ഈ പരിപാടിയിൽ സംഘാടകർ ഫുഡ് കോർണർ ഒരുക്കിയിട്ടുണ്ട്.ആഘോഷപരിപാടിയെ കുറിച്ചും,ഫുഡ് മുൻകൂട്ടി ബുക്ക് ചെയ്യുവാനും താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

ജെയ്സൺ ജോസഫ് 0870642676
ജോൺസൺ ചാൾസ്സ് 0879386212
ഷാജു P കുര്യാക്കോസ് 0873205335

പരിപാടിയുടെ മുഖ്യ സ്പോൺസർമാർ,
Ann Mary Catering Cork,
Appache pizza,
B&B Nursing Ltd,
Oscar Travels Dublin,
Spice town Cork.