ഒമാനിൽ മലയാളിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി

മസ്കറ്റ്: ഒമാനിലെ സോഹാറിൽ മലയാളിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി.കൊല്ലം പുത്തൂർ ഇരുമ്പുഴിക്കുന്നിൽ വീട്ടിൽ രാഘുനാഥൻ പിള്ള മകൻ രജിത് (30)നെ ആണ് സോഹാറിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.മൃതദേഹം കെ.എം.സി സി യുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി(11-11-18 ) നാട്ടിലേക്ക് അയക്കും.സോഹാറിലെ ഇസ്നാദ് അൽ ഖലീജ് എന്ന കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു.കൈയിലെ ഞരമ്പ് മുറിച്ചാണ് കൃത്യം നടത്തിയത്.അവിവാഹിതൻ ആണ് ശോഭനയാണ് മാതാവ്