ബഹ്റൈൻ : – കേരളീയ സമാജവും നാടക കലാകാരന്മാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ ബഹ്റൈൻ നാടക വേദിയും സംയുക്താമായി സംഘടിപ്പിച്ച ” ലാൽസനോടൊപ്പം” എന്ന കലാസന്ധ്യ ഒരു മികച്ച വിജയമായതായി സമാജം ആക്റ്റിംഗ് പ്രസിഡന്റ് മോഹൻ രാജ് പി എൻ, ജനറൽ സെക്രട്ടറി, എം പി രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. സംഗീതം, നൃത്തനൃത്യങ്ങൾ, തത്സമയ ചിത്രരചന തുടങ്ങിയ വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കലാസന്ധ്യ ലേക് ഷോർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ലാൽസന്റെ രോഗത്തെ ചെറുത്ത് തോൽപ്പിക്കാനും പൂർണ ആരോഗ്യത്തിലേക്ക് മടങ്ങിവരാനുള്ള നിശ്ചയ ദാർഢ്യത്തിനും മനകരുത്തിനു ഉള്ള ഒരു കൈത്താങ്ങ് എന്ന ലക്ഷ്യ ത്തോടെയാണു സംഘടിപ്പിച്ചത്.
“ലാൽസനോടൊപ്പം” കൈ കോർത്ത് ഒരിക്കലും വറ്റാത്ത നന്മയുടെ ഉറവിടമാണ് ബഹ്റൈൻ കേരളീയ സമാജം എന്ന് ഒരിക്കൽ കൂടി തെളിയിച്ചതായി സംഘാടകര്‍ അഭിപ്രായപെട്ടു. ബഹ്റൈന്‍ കേരളീയ സമാജം സബ് കമ്മിറ്റി അംഗങ്ങള്‍ ,ബഹ്റൈനിലെ നാടക വേദി പ്രവര്‍ത്തക ര്‍ ,ഇതര സംഘടനക ള്‍, പ്രശസ്തരായ കലാകാരന്മാ ര്‍ കലാകാരിക ള്‍ കൂടാതെ ഈ പരിപാടിയോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ അറിയിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു.







