പ്രളയ ത്തിൽ വീട് നഷ്ടപെട്ടവർക്കു വീട് നിർമിച്ചു നൽകി ബഹ്‌റൈൻ വി കെ എൽ ഗ്രൂപ്പ്

ബഹ്‌റൈൻ :  പ്രളയ  കെടുതിയിൽ  വീട് നഷ്ട്ടപെട്ട എറണാകുളം ജില്ലയിലെ  ചേരാനല്ലൂർ വി കെ എൽ  ഗ്രൂപ്പ് ഏഴു  വീട് നിർമിച്ചു നല്കുന്നതിന്റെ ഉത്‌ഘാടനം ഹൈബി ഈഡൻ എം എൽ എ യുടെ സാന്നിധ്യത്തിൽ  വി കെ എൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ നിർവഹിക്കുന്നു. പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണി ചെയ്യുന്നതിനും വി കെ എൽ ഗ്രൂപ്പ് സഹായം നൽകുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ചേരാനല്ലൂർ പ്രദേശത്തു പ്രളയം തകർത്ത വീടുകളുടെ പുനർനിർമാണത്തിന്റെ ശിലാസ്‌ഥാപനം നിർവഹിച്ചു. ഹൈബി ഈഡൻ എം എൽ എയുടെ മണ്ഡലത്തിലാണ് വീട് പുനർ നിർമിച്ചു നൽകുന്നത്.പ്രളയ ദുരിതാശാസത്തിനായ് വി കെ എൽ ഗ്രൂപ്പ് പത്ത്‌ കോടി ചെലവഴിക്കുമെന്നു ചെയർമാൻ വർഗീസ് കുര്യൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടു കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കു നൽകുകയും ചെയ്തിരുന്നു. ആറു കോടിയുടെ ദുരിതാശ്വസ പ്രവർത്തനങ്ങൾ കമ്പനി നേരിട്ടാണു ചെയുന്നത്.