ബഹ്‌റിനിൽ ചലച്ചിത്ര പ്രേമികൾക്കായി “സൗണ്ട് പ്ലീസ്‌ ” 24 എഫ് ആർ എഫ്

ബഹ്‌റൈൻ : പവിഴ ദീപിൽ ചലച്ചിത്ര പ്രേമികൾക്കായി 24 എഫ് ആർ എഫ് ഫ്രെയിം സൗണ്ട് “സൗണ്ട് പ്ലീസ്‌ “എന്ന പേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവാസി കലാ പ്രേമികൾക്കായി ശബ്‌ദ പരിശീലനത്തിനായി സംഘടിപ്പിക്കുന്ന പരിശീലന കളരി യിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും ചലച്ചിത്ര താരവുമായ ഷോബി തിലകൻ നേതൃത്വം നൽകും. ഇ മാസം 25, 26 തീയതികളിൽ ആദിലിയ കാൾട്ടൻ ഹോട്ടലിൽ ഡബ്ബിങ് വർക്ഷോപ്പും 27 ന് ശനിദിവസം വൈകിട്ടു ഏഴുമണിക്ക് ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ റഫീഖ് റഹ്മാൻ നയിക്കുന്ന ഗാനമേളയും നടക്കും.ചടങ്ങിൽ ബഹ്‌റൈൻ പ്രവാസിയും ഈ വർഷത്തെ ഫിലിം ക്രിട്ടിക് അവാർഡ് ജേതാവുമായ കുമാരി ഓഡ്രി മറിയത്തിനെ ആദരിക്കും പ്രസ്തുത പരിപാടികളിലേയ്ക്ക് ബഹ്‌റൈനിലെ എല്ലാ കലാ പ്രേമികളെയും ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ബിജു ജോസഫ്, ജനറൽ സെക്രട്ടറി രഞ്ജിഷ് മുണ്ടക്കൽ, വൈസ് പ്രസിഡന്റ് രവി ആർ പിള്ള, 24 എഫ് ആർ എഫ് ചീഫ് കോഡിനേറ്റർ അരുൺകുമാർ ആർ പിള്ള, വനിതാ വിഭാഗം സെക്രട്ടറി ജയ ഉണ്ണികൃഷ്ണൻ, പ്രോഗ്രാം കൺവീനർ അജികുമാർ എന്നിവർ സംബന്ധിച്ചു.
ഈ ഡബ്ബിങ്ങ് വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 398 00 143 | 3348 8400 | 3564 6294 | 3386 7615