MPCC അസൈബാ യുണിറ്റ് ഇഫ്ത്താർ സംഘടിപ്പിച്ചു.

മസ്കറ്റ്: മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് അസൈയ്ബാ യുണിറ്റ് ഇഫ്ത്താർ സംഘടിപ്പിച്ചു.സമൂഹത്തിലെ നാനാതുറകളിൽ നിന്നും ജാതി മത ഭേദമന്യേ ജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അബാസഡർ മുന്നു മഹാവർ വിശിഷ്ടാതിഥികൾ ആയിരുന്നു.രാജ്യ വെത്യാസമില്ലാതെ നിരവധി സാധാരണ തൊഴിലാളികളും ഇഫ്താറിൽ പങ്കെടുത്തത് ശ്രദ്ധയമായി.പ്രസിഡന്റ് സൈഗൾ എ പിള്ളയുടെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, എം.പി.സി.സി പ്രസിഡന്റ് മാന്നാർ ഷെരിഫ് ,രക്ഷാധികാരി, ഉമ്മർ എരമംഗലം ,അഫ്സൽ ചേലക്കര ,ഷിബിൻ , ആന്റോ മാർത്താണ്ഡം ,ഹാരിസ് കണ്ണൂർ ,സത്താർ വയനാട്, സക്കിർ കായംകുളം തുടങ്ങിയവർ ഇഫ്ത്താറിന് നേതൃത്വം നൽകി.