40 വർഷം സലാലയിൽ ജോലി ചെയ്തിരുന്ന പ്രവാസി നാട്ടിൽ വെച്ച് മരണപെട്ടു

സലാല : സലാലയിൽ നിന്നും അവധിക്കു പോയ പ്രവാസി നാട്ടിൽ ഇന്ന് രാവിലെ 10.30 ന് ഹൃദയാഗാതംമൂലം നാട്ടിൽ മരണപ്പെട്ടു.പയ്യോളി ഇരിങ്ങത്ത് തോട്ടുമ്മൽ മൊയ്തീൻ ആണ് മരണപെട്ടത് 56 വയസ്സ് ആയിരുന്നു.സലാല ചൗക്കിൽ പഴയ പോലീസ് സ്റ്റേഷൻ മുൻപിൽ കടനടത്തി വരുകയായിരുന്നു.സലാല കെ.എം.സി.സി യുടെ സജീവ പ്രവർത്തകൻ ആയിരുന്നു മൊയ്തീൻ. ഭാര്യ: സക്കീന, മൂന്ന് പെൺകുട്ടികൾ തെസ്നീമ, തെൻസീറ, തെഹ്റാന, മകൻ തൗഫീക്ക് .