കൈരളി സലാല ഇ.കെ നയനാർ അനുസ്മരണം സംഘടിപ്പിച്ചു

സലാല : കൈരളി സലാല സഖാവ് നായനാർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.  കൈരളി ഓഫീസിൽ നടന്ന ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു. അനുസ്മരണ യോഗം ലോക കേരളാ സഭാഗവും കൈരളി സലാല രക്ഷാധികാരിയുമായ സ.: എ കെ പവിത്രൻ ഉദ്ഘാടനം ചെയ്തു.

സ.: പി. ആർ. വിജയരാഘവൻ മുഖ്യ പ്രഭാഷണം നടത്തി. ശരത്ത് കുമാർ, കെ. ചന്ദ്രൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. നായനാരുടെ ആശയങ്ങളും ആദർശധീരതയും എതിരാളികളെപ്പോലും ആകർഷിക്കുന്ന പെരുമാറ്റവും എന്നും ഓർമ്മിക്കപ്പെടേണ്ടതാണെന്ന് സംസാരിച്ചവർ എടുത്തു പറഞ്ഞു. കൈരളി പ്രസിഡന്റ് കെ. എ. റഹിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജ. സെക്രട്ടറി പവിത്രൻ കാരായി സ്വാഗതവും സ.: സി ജോയ് നന്ദിയും പറഞ്ഞു.