നിർത്തിവച്ചിരുന്ന മസ്കറ്റ് – ദുബായ് മൊവാസലാത് ബസ് ഓടിത്തുടങ്ങി

file photo

മസ്കറ്റ് :ദുബായ് ബസ് അപകടം കാരണം നിർത്തിവച്ചിരുന്ന മസ്കറ്റ് ദുബായ് ഇന്റർസിറ്റി ബസ് പുനഃസ്ഥാപിച്ചതായി ഒമാൻ ദേശിയ ഗതാഗത അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വ്യാഴ്ച 17 പേരുടെ മരണനത്തിനിടയാക്കിയതിനെ തുടർന്ന് ബസ് സർവീസ് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.ദുബായ് റോഡ് ട്രാസ്പോർട് അതോറിറ്റിയും ഒമാൻ ദേശിയ ഗതാഗത അതോറിറ്റിയുമായുള്ള ധാരണപ്രകാരമാണ് റൂട്ട് പുനഃസ്ഥാപിക്കുന്നത് എന്ന് മൊവാസലാത് അറിയിച്ചു,മരിച്ചവരോടുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കൂടുതൽ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണെന്നും മൊവാസലാത്ത് അറിയിച്ചു.