കത്തിമുനയിൽ നിർത്തി മോഷണം പ്രതികൾക്ക് പത്തുവർഷം തടവ്

പ്രതീകാത്മക ചിത്രം

മസ്കറ്റ് : ഒമാനി ടാക്സി ഡ്രൈവറെ കത്തിമുനയിൽ നിർത്തി മോഷണം നടത്തിയ പ്രതികൾക്ക് പത്തുവർഷം തടവ്.ശിക്ഷ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. ഇവർ ഏഷ്യൻ വംശജർ ആണ് എന്നാൽ ഏതുരാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.പ്രതികൾ സ്ഥലസ്ഥാന നഗരിയിൽ നിന്നും ടാക്സിയിൽ കയറിയ ശേഷം നഗരത്തിന് പുറത്തുള്ള ഭാഗത്തേക്ക് പോകാൻ ആവശ്യപ്പെടുകയും മറ്റാരെയും വാഹനത്തിൽ കയറ്റണ്ട മുഴുവൻ പണംവും പ്രതികൾ നൽകാമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഒരാൾ മുൻസീറ്റിലും മറ്റൊരാൾ പിൻസീറ്റിലും ആണ് ഇരുന്നത്, വിജനമായ പ്രദേശത്തെത്തിയ ശേഷം തങ്ങളുടെ സുഹൃത്ത് കാത്തുനിൽക്കുന്നുണ്ടെന്നും ചെറിയ റോഡിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയിതു, ശേഷം വണ്ടി നിർത്താൻ ആവശ്യപ്പെടുകയും ഒരു പ്രതി ഡ്രൈവറിനെ കേബിൾ ഉപയോഗിച്ച് കഴുത്തു ഞെരിക്കുകയും,കത്തികാട്ടി കൊല്ലുമെന്ന് ഭേഷണിപ്പെടുത്തുകയും ചെയിതു അല്ലകിൽ പണവും എ.ടി.എം കാർഡും നല്കാൻ അവശ്യപെടുകയുമായിരുന്നു,തുടർന്ന് ടാക്സി ടാക്സി ഡ്രൈവർ ഭയപ്പെട്ട്‌ കൈയിൽ ഉണ്ടായിരുന്നെതെല്ലാം അക്രമികൾക്ക് നൽകി തുടർന്ന് ഇലട്രിക് വയർ ഉപയോഗിച്ച് ഡ്രൈവറെ ചുറ്റി വാഹനതുള്ളിൽ ആക്കിയ ശേഷം പ്രതികൾ തിരികെ മസ്കറ്റിൽ എത്തി.തുടർന്ന് ടാക്സി ഡ്രൈവർന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുകയും ചെയിതു. സി.സി ടി.വി അടിസ്ഥാനമാക്കിയുള്ള പോലീസ് അനേഷണത്തിൽ പ്രതികളെ തലസ്ഥാന നഗരിയിൽ നിന്നും പിടികൂടുകയായിരുന്നു. പ്രതികൾ കുറ്റം സമ്മദിച്ചിട്ടുണ്ട്.