മസ്കറ്റ് :വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണം ഈദ് ആഘോഷം “ചിങ്ങാപൂത്താലം” എന്ന പേരിൽ സംഘടിപ്പിച്ചു. മസ്കറ്റ് ,വാദികബീറിലേ ഗോൾഡൻ ഒയാസിസ് ഹോട്ടെൽ ഓഡിറ്റോറിയത്തിൽലാണ് ആഘോഷ പരുപാടികൾ സംഘടിപ്പിച്ചത് , മലയാളികൾക്ക് എന്നും ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന ഒന്നാണ് ഓണം.പ്രതേകിച്ചും പ്രവാസികൾക്ക് ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സമൂഹം ആർഭാടപൂർവം ജാതിമത ചിന്തകൾക്കതീതമായി കൊണ്ടാടുന്ന പോയകാലത്തിന്റെ മധുരമായ സ്മരണകൾ നിലനിർത്തുന്ന കേരളത്തിന്റെ ദേശിയ ഉത്സവമാണ് ഓണം.120 ലോകരാഷ്ട്രങ്ങളിൽ സാന്നിധ്യമറിയിച്ച ലോകമലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ ഒമാൻ ഘടകം സംഘടിപ്പിച്ച ഓണാഘോഷം അവതരണത്തിലെ പുതുമ കൊണ്ടും നിറപ്പകിട്ടാർന്ന കലാപരിപാടികൾ കൊണ്ടും വ്യത്യസ്തമായിരുന്നു .
ചടങ്ങിൽ ഒമാൻ ഘടകത്തിന്റെ പ്രസിഡന്റ് ഡോ.ജെ.രത്നകുമാർ അദ്ധ്യക്ഷം വഹിച്ചു.വൈസ് പ്രസിഡന്റ് ശ്രീ ജോസഫിന്റെസ്വാഗ ദിവസത്തെ തിരശീല ഉയർന്നു.ദീപം കൊളുത്തി പ്രാർത്ഥനഗാനത്തോടെ ചടങ്ങിന് ആരംഭം കുറിച്ച്.വനിതാവിഭാഗം ഒരുക്കിയ അത്തപൂക്കളം,ശ്രീമതി ധന്യ രതീഷ് ഒരുക്കിയ വീണാ വാദനവും മനോഹരമായി . പരമ്പരാഗത രീതിയിൽ കേരളത്തിന്റെ തനതു ചെണ്ട വാദ്യമേളങ്ങളുടെഅകമ്പടിയോടും,ആർപ്പുവിളികളോടുംകൂടിയാണ് മാവേലിമന്നനെ വരവേറ്റത്.കേരള ത്തിന്റെ തനതു കലാരൂപമായ തിരുവാതിര,നിറപറയും നിലവിളക്കും സാക്ഷിയായി ഓണപ്പാട്ട്,മോഹിനിയാട്ടം, ഒപ്പന, മാപ്പിളപ്പാട്ട് മറ്റു നൃത്ത ശിൽപ്പങ്ങൾ,തുടങ്ങിയ വർണാഭമായ പരിപാടികൾ കൊണ്ടും വിഭവ സമൃദ്ധമായ ഓണസദ്യ
കൊണ്ടും സദസ്സിനെ പൂർവകാല സ്മൃതിയിലേക്ക് കൊണ്ടുപോയ അനുഭവസുന്ദരമായ ആഘോഷം കൊണ്ട് ധന്യമായിരുന്നു .
സമാധാനത്തിന്റെയും സഹവർത്തിത്തത്തിന്ടെയും രാജ്യമാണ് സുൽത്താനേറ്റ് ഓഫ് ഒമാൻ.
തന്ടെ ദീർഘവീക്ഷണം കൊണ്ട് സന്തുഷ്ടമായ രാജ്യമാക്കി ലോകത്തിനു മുൻപിൽ തന്ടെ രാജ്യത്തെ വളർത്തിയ ഹിസ് മജസ്റ്റി സുൽത്താൻ ഖാബുസ് ബിൻ സയിദിന്ടെ നേതൃത്യം ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ചടങ്ങിൽ അധ്യക്ഷ വഹിച്ചുകൊണ്ട് വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ പ്രസിഡന്റ് Dr.ജെ.രത്നകുമാർ പറഞ്ഞു.
പരിപാടിയിൽ ഒമാൻ ഇന്ത്യൻ എംബസി കൗൺസിലർ ശ്രീ പികെ പ്രകാശ് മുഖ്യാഥിതി ആയിരുന്നു. മസ്ക്കറ്റ് ഡെയിലി”ന്യൂസ് എഡിറ്റർ
ശ്രീ ഷാദാദ് അൽ മുസൽമി, ക്രോഒമാൻ മാനേജിങ് പാർട്ണർ ശ്രീ ഡേവിസ് കല്ലൂക്കാരൻ എന്നിവർ വിശിഷ്ടാഥികൾ ആയിരുന്നു.
പ്രശസ്ത ചിത്രകാരി ശ്രീമതി ഏലിസമ്പത്തു ഡേവിസ്, സിനിമ-നാടക രംഗത്ത് ശ്രദ്ധേയനായ കലാകരൻ ശ്രീ മഞ്ജുളൻ എന്നിവരെ ചടങ്ങിൽ ആദരിക്കുകയുണ്ടായി .
ഒമാനിലെ വേൾഡ് മലയാളി ഫെഡറേഷൻ മെമ്പർമാർക്കുള്ള പ്രിവലേജ് കാർഡുകളുടെ വിതരണം
പ്രസിഡന്റ് Dr.ജെ. രത്നകുമാർ ചടങ്ങിൽ നിർവഹിച്ചു .രാജ്യത്തെ വിവിധ വ്യാപാര, സേവന, ഇൻഷുറൻസ്, ഹോസ്പിറ്റൽ എന്നിങ്ങനെ ഉള്ള സ്ഥാപനങ്ങളിൽ നിന്നും പ്രിവലേജ് കാർഡ് ഉടമകൾക്ക് നിശ്ചിത ഇളവ് ലഭിക്കാനും കൂടുതൽ സ്ഥാപനങ്ങളിലേക്കു
ഇതിന്ടെ സേവനം വ്യാപിപ്പിക്കുമെന്നും ഭാവവാഹികൾ അറിയിച്ചു
പ്രോഗ്രാം കൺവീനർ ശ്രീ ഉല്ലാസ് ചേര്യൻ നന്ദി രേഖപ്പെടുത്തി.