ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള

മസ്‌കറ്റ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ഡിസ്‌കവര്‍ അമേരിക്ക’ എന്ന പേരില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള ആരംഭിച്ചു. ഈ മാസം 19 വരെ ഒമാനിലെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍ വില്‍പന നടക്കും. ഒമാനിലെ അമേരിക്കന്‍ അംബാസഡര്‍ മാര്‍ക്ക് .ജെ സിവിയേഴ്‌സ് മേള ഉദ്ഘാടനം ചെയ്തു. ബോഷര്‍ നഗരസഭാ അധികൃതര്‍, ലുലു ഗ്രൂപ്പ് അധികൃതര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ‘ഡിസ്‌കവര്‍ അമേരിക്ക’ ലുലുവില്‍ ഒരുക്കുന്നത്. വൈവിധ്യപൂര്‍ണമായ ഭക്ഷ, ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ ആകര്‍ഷകമായ വിലക്ക് ഇവിടെ ലഭ്യമാണ്. മുന്‍ നിര അമേരിക്കന്‍ ബ്രാന്‍ഡുകള്‍ക്ക് പ്രത്യേക ഓഫറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ പ്രതീകമാണ് ഇത്തരം മേളകളെന്ന് അംബാസഡര്‍ മാര്‍ക്ക് ജെ സിവിയേഴ്‌സ് പറഞ്ഞു.അമേരിക്കൻ സംസ്‌കാരവും രുചികളും അനുഭവിക്കുന്നതിനുള്ള അവസരവും മികച്ച അമേരിക്കൻ ഉൽപ്പന്നങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ലുലുവിലെ ഇത്തരം മേളകളെ വിജയിപ്പിക്കുന്നതെന്ന് റീജനൽ ഡയറക്ടര്‍ KA ഷബീർ പറഞ്ഞു.