ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

ബഹ്‌റൈൻ  :ബഹ്‌റൈനിൽ ദീർഘകാലം  പ്രവാസി ആയിരുന്ന   ആലപ്പുഴ ചെങ്ങന്നൂർ പെരിങ്ങലിപ്പടം കൗസ്തുഭത്തിൽ  ജയകുമാർ (62)  മരണമടഞ്ഞു .കഴിഞ്ഞ മാസം അസുഖബാധിതനായി ചികിൽസാർ ത്ഥം നാട്ടിലേയ്ക്ക് പോയിരുന്നു .കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കൽ കോളേജിൽ  ഇന്ന് രാവിലെ ആയിരുന്നു അന്ത്യം  .28 വർഷത്തോളമായി ബഹ്‌റൈനിലെ  ഡി കെ കരാനി കമ്പനിയിൽ മാനേജർ  തസ്തികയിൽ ജോലി ചെയ്തുവരികയായിരുന്നു.   കുടുംബസമേതം ബഹ്‌റൈനിൽ ആയിരുന്നു താമസം  ഭാര്യ ജയശ്രീ. രണ്ട് ആൺമക്കൾ .ഗോകുലം മെഡിക്കൽ കോളേജ് എം ബി ബി എസ് വിദ്യാർത്ഥി,രണ്ടാമത്തെ മകൻ പ്ലസ് വൺ വിദ്യാർഥി .