ദേശാടനപ്പക്ഷികളെ വേട്ടയാടിയാൽ 5000 ദിനാർ പിഴ

പ്രതീകാത്മക ചിത്രം

കുവൈറ്റ്സിറ്റി: ഫാൽക്കൻ(പ്രാപ്പിടിയൻ ) ഉൾപ്പെടെയുള്ള ദേശാടനപ്പക്ഷികളെ വേട്ടയാടിയാൽ 5000 ദിനാർ പിഴ ഈടാക്കുമെന്ന് കുവൈറ്റ് പരിസ്ഥിതി അതോറിറ്റി മുന്നറിപ്പുനല്കി.പക്ഷികളെ വേട്ടയാടി പിടിക്കുന്നതും കൊല്ലുന്നതും ശേഖരിക്കുന്നതും ഉപദ്രവിക്കുന്നതും കൈവശം വയ്ക്കുന്നതും കടത്തിക്കൊണ്ടുപോകുന്നതുമെല്ലാം ശിക്ഷാർഹമാണെന്ന് അതോറിറ്റി വ്യക്തമാക്കി.ചിലയിനം പക്ഷികൾ ദേശാടനത്തിന്റെ ഭാഗമായി കുവൈത്ത് വഴി കടന്നുപോകുന്ന സമയമാണ് ഇത്. അത്തരം പക്ഷികളെ വേട്ടയാടുന്നവർക്കെതിരെആയിരിക്കും ശക്തമായ നടപടികൾ സ്വീകരിക്കുക. പക്ഷി മുട്ട, പക്ഷിക്കൂട്, അവയുടെ ജീവിത സാഹചര്യങ്ങൾ എന്നിവയ്ക്ക് പ്രതികൂലമാകുന്ന പ്രവൃത്തിയും പാടില്ല.ശാസ്ത്ര ഗവേഷണ ആവശ്യാർഥം ചില കാലയളവിൽ പിടികൂടാവുന്ന പക്ഷികളെ കുറിച്ച് നിയമത്തിൽ വ്യവസ്ഥയുണ്ട്. അതും ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ മാത്രമാണെന്നും അതോറിറ്റി വ്യക്തമാ‍ക്കി.