വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം

ദോഹ: ജാബർ ബിൻ മുഹമ്മദ്, അൽ ദോസ്തർ സ്ട്രീറ്റുകളുടെ ഒരു ദിശയിലേക്കുള്ള പാതകൾ വെള്ളിയാഴ്ച മുതൽ താൽക്കാലികമായി അടയ്ക്കും. ഗതാഗത വകുപ്പുമായി സഹകരിച്ചു 5 മാസത്തേക്കാണു പാതകൾ അടയ്ക്കുന്നത്. ജാബർ ബിൻ മുഹമ്മദ് സ്ട്രീറ്റിന്റെ ദാർ അൽ കുതുബ് ഇന്റർസെക്‌ഷനിൽ നിന്ന് ജാബർ ബിൻ മുഹമ്മദ് സ്ട്രീറ്റ് ഇന്റർസെക്‌ഷൻ/അൽ ദോസ്തർ സ്ട്രീറ്റ് വരെയുള്ള 200 മീറ്ററാണ് അടയ്ക്കുന്നത്.
അൽ ദോസ്തർ സ്ട്രീറ്റിന്റെ ജാബർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ നിന്ന് അലി ബിൻ അമൂർ അൽ അത്തിയ സ്ട്രീറ്റ് വരെയുള്ള ഭാഗത്തെ ഗതാഗതമാണ് നിർത്തിവയ്ക്കുന്നത്. ഇക്കാലയളവിൽ അൽ ദോസ്തർ സ്ട്രീറ്റിലേക്കു പോകുന്നവർ അൽ റുഫ ഇന്റർസെക്‌ഷൻ ഉപയോഗിക്കണം. എ റിങ് റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഭൂഗർഭ വിതരണ ശൃംഖലയുടെ നിർമാണ ജോലികളെ തുടർന്നാണ് ഒരു വശത്തേക്കുള്ള പാതകളിൽ ഗതാഗത നിയന്ത്രണം.നിയന്ത്രണം സംബന്ധിച്ച് റോഡ് അടയാള ബോർഡുകൾ സ്ഥാപിക്കും.