ഒമാനിൽ നവംബർ 10ന് പൊതു അവധി

മസ്കറ്റ്: പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ മേഖലകൾ‌ക്ക് ഒമാൻ സർക്കാർ അവധി പ്രഖ്യാപിച്ചു.നവംബർ 10 ഞായറാഴ്ച ആയിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു റോയൽ കോർട്ട് ഓഫ് ദിവാൻ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അവശ്യ മേഖലകളിൽ അവധി ദിനത്തിൽ തൊഴിലാളികൾ ജോലി എടുക്കുന്ന പക്ഷം ജീവനക്കാർക്ക് അർഹമായ ആനുകൂല്ല്യംവും പകരം അവധിയും നൽകണമെന്ന് ഉത്തരവിൽ പറയുന്നു.8,9 തീയതികളിലെ വാരാന്ത്യ അവധിക്ക് ശേഷം 10നായിരിക്കും പൊതു അവധി.വാരാന്ത്യ അവധി കൂടി ചേർത്ത് മൊത്തം 3 ദിവസത്തെ അവധിയാകും ലഭിക്കുക.