“നേതാജി കപ്പ്‌ ” സെവൻസ് ഫുട്ബോൾ ജി.എഫ്.സി അസൈബ ജേതാക്കൾ

മസ്കറ്റ് : നേതാജി ഫുട്ബോൾ ക്ലബ് (എൻ.എഫ്.സി) ഒമാന്റെ ആഭിമുഖ്യത്തിൽ ബൗഷർ സ്റ്റേഡിയത്തിൽ നടന്ന നേതാജി കപ്പ്‌ 2019 സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജി എഫ് സി, അസൈബ ജേതാക്കളായി. റിയലെക്സ് എഫ് സി യും ജി എഫ് സി യും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ ആയിരുന്നു. തുടർന്നുള്ള പെനാൽറ്റി ഷൂട്ട് ഔട്ടിൽ 6 – 5 ജി എഫ് സി വിജയികളായി. സെന്ന മലബാർ എഫ് സി, എഫ് സി ബ്രദർസ് ബർക്ക ടീമുകൾ മൂന്നും നാലും സ്ഥാനങ്ങൾ കൈയടക്കി. കൂടാതെ എഫ് സി ബ്രദർസ് ബർക്ക മികച്ച ഫെയർ പ്ലേ അവാർഡും കരസ്ഥമാക്കി.25 – 10 – 2019 നു വെള്ളിയാഴ്ച നടന്ന ആവേശകരമായ ടൂർണമെന്റിൽ മസ്കത്തിലെ പതിനാറു ടീമുകൾ പങ്കെടുക്കുക ഉണ്ടായി.മികച്ച കളിക്കാരൻ – അഫ്സൽ (ജി എഫ് സി, അസൈബ), മികച്ച ഗോൾ കീപ്പർ – നിതിൻ (ജി എഫ് സി, അസൈബ), ടൂർണമെന്റ് ടോപ് സ്കോറെർ – സാദിഖ് (റിയലെക്സ് എഫ് സി ) എന്നിവരെയും തിരഞ്ഞെടുത്തു. ജേതാക്കൾക്കുള്ള ട്രോഫി സുരേഷ് കുമാർ നൽകി.അൽ നൈമി ഫാർമസി,അൽ സലാമ പോളിക്ലിനിക്,സുരേഷ് കണ്ണൂർ,ഇബ്രാഹിം കെ.എം.സി.സി. എന്നിവരായിരുന്നു ടൂർണമെന്റിലെ മെയിൻ സ്‌പോൺസർമാർ. നേതാജി എഫ് സി യുടെ സീനിയർ താരങ്ങളായ ബാലേട്ടൻ, ശ്രീനാഥ്,ഉമേഷ് എന്നിവരെ സമാപന ചടങ്ങിൽ ആദരിക്കുകയും ഉണ്ടായി.