മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് മലയാളിക്ക് ഒരു ലക്ഷം ഡോളർ

മസ്കറ്റ് : ഇക്കഴിഞ്ഞ മസ്കറ്റ് ഡ്യൂട്ടിഫ്രീ റാഫൽ ഡ്രോയിൽ മലയാളിക്ക് ഒരുലക്ഷം ഡോളർ സമ്മാനം. ഡോളർ (ഏകദേശം 71.5ലക്ഷം ഇന്ത്യൻ രൂപ)കോഴിക്കോട് സ്വദേശി രാജേഷിനാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയത്.പി.ഡി.ഓ യിൽ ജോലിചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ അവധിക്ക് നാട്ടിലേക്ക് പോയപ്പോൾ ആണ് ടികറ്റ് വാങ്ങിയത്. ഭാഗ്യം തുണച്ചതിൽ അതീവ സന്തുഷ്ടനാണ് രാജേഷ് ഗൾഫ്പത്രത്തോട് പറഞ്ഞു.കഴിഞ്ഞ ദിവസം മസ്കറ്റ് ഡ്യൂട്ടി ഫ്രീ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ഡ്യൂട്ടി ഫ്രീ ജനറൽ മാനേജർ റോബർട്ട് മാരിയോട്ട് സമ്മാനത്തുക കൈമാറി.