റിപ്പബ്ലിക് ദിനം മസ്കറ്റ് ഇന്ത്യൻ എംബസിയിൽ ദേശിയ പതാക ഉയർത്തി.

ഇന്ത്യയുടെ 71-ാം റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ദേശിയ പതാക ഉയർത്തിയ ശേഷം രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം ഇന്ത്യൻ അംബാസഡർ മുന്നു മഹാവർ വായിക്കുന്നു

മസ്കറ്റ് : ഇന്ത്യയുടെ 71-ആം റിപബ്ലിക് ദിനാഘോഷം ഒമാനിലെ ഇന്ത്യൻ സമൂഹം ആഘോഷിച്ചു.രാവിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ മുന്നു മഹാവർ ദേശീയ പതാകഉയർത്തി . തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു .ഒമാനിൽ താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും അംബാസഡർ ആശംസകൾ നേരുന്നു. ഇന്ത്യാ ഗവൺമെന്റ് വിദേശത്തു ജീവിക്കുന്ന ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരണ്നെന്നും മസ്കറ്റിലെ ഇന്ത്യൻ എംബസി സേവനഗൾക്കായി 24 മണിക്കുറും പ്രവർത്തിക്കുമെന്നും അംബാസഡർ പറഞു.മസ്കത്ത് ഇന്ത്യൻ എംബസി ഹാളിൽ നടന്ന പരിപാടിയിൽ ഇരുനൂറോളം പേർ പങ്കെടുത്തു.

ചിത്രങ്ങൾ കാണാം

 

  • Awesome post! Keep up the great work! 🙂