വ്യാ​ജ ഇ​ഖാ​മ നി​ർ​മാ​ണ സം​ഘം പി​ടി​യി​ൽ

പൊ​ലീ​സ്​ പി​ടി​യി​ലാ​യ വ്യാ​ജ ഇ​ഖാ​മ നി​ർ​മാ​ണ സം​ഘം

ജി​ദ്ദ:വ്യാ​ജ ഇ​ഖാ​മ​ക​ൾ നി​ർ​മി​ച്ച്​ ന​ൽ​കു​ന്ന ര​ണ്ട്​ പേർ പൊ​ലീ​സിന്റെ ​​​പി​ടി​യി​ലാ​യി. ഒ​രാ​ൾ ഇ​ന്ത്യ​ക്കാ​ര​നും മ​റ്റൊ​രാ​ൾ സോ​മാ​ലി​യ​ൻ സ്വ​ദേ​ശി​യു​മാ​ണ്. വ്യാ​ജ ഇ​ഖാ​മ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ത്തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.സം​ഘത്തിലെ കൂടുതൽ അംഗങ്ങൾക്കുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി.

2,498 വ്യാ​ജ ഇ​ഖാ​മ​ക​ൾ, വ്യാ​ജ ഹെ​ൽ​ത്ത്​ ഇ​ൻ​ഷു​റ​ൻ​സ്​ കാ​ർ​ഡ്, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ നി​ർ​മി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ തൊ​ണ്ടി​മു​ത​ലു​ക​ൾ ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന്​ പി​ടി​​കൂ​ടി​യ​താ​യി മ​ക്ക മേ​ഖ​ല പൊ​ലീ​സ്​ വ​ക്​​താ​വ്​ കേ​ണ​ൽ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ വ​ഹാ​ബ്​ അ​ൽ​ഗാ​മി​ദി പ​റ​ഞ്ഞു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ൽ​വെ​ച്ചി​രി​ക്ക​യാ​ണെ​ന്നും പൊ​ലീ​സ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു.

ഇത്തരം സംഘങ്ങളെ കുറിച്ചുള്ള വിവരം ലഭ്യമായാൽ പോലീസിനെ ഉണ്ടതന്നെ അറിയിക്കണമെന്നും മ​ക്ക മേ​ഖ​ല പൊ​ലീ​സ്​ വ​ക്​​താ​വ്​ കേ​ണ​ൽ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ വ​ഹാ​ബ്​ അ​ൽ​ഗാ​മി​ദി പ​റ​ഞ്ഞു