ജി​ദ്ദ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലേ​ക്ക് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആരംഭിച്ചു

ജി​ദ്ദ: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ വെ​ള്ളി​യാ​ഴ്​​ച തു​ട​ങ്ങും. 10, 12 ക്ലാ​സു​ക​ളി​ലേ​ക്കൊ​ഴി​കെ എ​ൽ.​കെ.​ജി മു​ത​ൽ എ​ല്ലാ ക്ലാ​സു​ക​ളി​ലേ​ക്കും www.iisjed.org എ​ന്ന സ്കൂ​ൾ വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക. ഫെ​ബ്രു​വ​രി 15 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ വെ​ബ്സൈ​റ്റി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന റ​ഫ​റ​ൻ​സ് ന​മ്പ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​കേ​ണ്ടി​വ​രും. കെ.​ജി ക്ലാ​സു​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ൾ വ​രു​ന്ന പ​ക്ഷം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രി​ക്കും പ്ര​വേ​ശ​നം ന​ൽ​കു​ക.

നേ​ര​ത്തേ പ്ര​വേ​ശ​ന​ത്തി​നാ​യി സ്‌​കൂ​ളി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​വ​രും പു​തു​താ​യി അ​പേ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. മൂ​ന്ന​ര മു​ത​ൽ അ​ഞ്ച​ര വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മേ എ​ൽ.​കെ.​ജി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​വൂ. ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ ക്ലാ​സു​ക​ളി​ലേ​ക്ക് മ​ക്ക​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഒ​രു കു​ട്ടി​യു​ടെ പേ​രി​ൽ ഒ​ന്നി​ല​ധി​കം അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചാ​ൽ അ​വ അ​സാ​ധു​വാ​യി​രി​ക്കും. പു​തി​യ അ​പേ​ക്ഷ​ക​ർ​ക്കു​ള്ള കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.