അന്താരാഷ്ട്ര പുസ്തകോല്‍സവം ഫെബ്രുവരി 19 ന്

ബഹ്റൈന്‍ : കേരളീയ സമാജവും’ മലയാളം പ്രസാധകരുടെ കൂട്ടായ്മയായ പുസ്തകവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവം ഫെബ്രുവരി 19 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു . 19 മുതല്‍29 വരെ  പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകമേളയിൽ  അമ്പതിൽ പരം   ദേശീയ അന്തര്‍ദേശീയ പുസ്തക പ്രസാധകരുടെ നിരവധി പുസ്തകങ്ങൾ വിൽപനക്കായി ഒരുങ്ങും . സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധിപേർ മേളയിൽ ഓരോ ദിവസങ്ങളിലായി നടക്കുന്ന പരുപാടിയിൽ പങ്കെടുക്കും . പ്രശസ്തരുമായുള്ള മുഖാമുഖം പരിപാടികള്‍പുസ്തകോല്‍സവത്തിന്‍റെ മുഖ്യ ആകര്‍ഷകമാവും . ഫെബ്രുവരി 21,28 തീയ്യതികളില്‍ സാഹിത്യ ശില്‍പശാല യും നടക്കുമെന്നും അധികൃതർ അറിയിച്ചു