മസ്കറ്റ് : ഒമാൻ കോവിഡ് -19 സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടുണ്ടെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈദ് അൽ ഹോസ്നി, അതിനാൽ വരുന്ന ആഴ്ചകളിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു , ദേശിയ ടെലിവിഷൻ ആയ ഒമാൻ ടി.വി ക്ക് നൽകിയ പ്രതേക അഭിമുഖത്തിൽ ആണ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈദ് അൽ ഹോസ്നി ഇക്കാര്യം പറഞ്ഞത്. നിലവിൽ 109 കോവിഡ് 19 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 23 പേർ സുഖം പ്രാപിച്ചു. 7000 ത്തോളം പേർ ഹോം കൊറന്റീനിൽ ഉണ്ട്.
മസ്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് 10-ദശലക്ഷം റിയാൽ സംഭാവനനൽകി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് . ഇതുസംബന്ധിച്ച വാർത്ത ഒമാൻ ടി.വി ആണ് പുറത്തുവിട്ടത്. 10-ദശലക്ഷം ഒമാനി റിയാൽ എന്നാൽ ഇപ്പോഴത്തെ ഇന്ത്യൻ മൂല്യം അനുസരിച്ചു ഏകദേശം197 – കോടി ഇന്ത്യൻ രൂപയുണ്ട്. കോവിഡ് -19പ്രധിരോധ പ്രവർത്തങ്ങളുടെ ഭാഗമായി സംഭാവനകൾ സ്വീകരിക്കാൻ രണ്ടുദിവസം മുൻപ് ആരോഗ്യമാത്രാലയം അക്കൗണ്ട് തുറന്നിരുന്നു.