ബഹ്‌റൈൻ : : ഐ വൈ സി സി ദേശീയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു.കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ജോലിക്ക് പോകുവാൻ സാധിക്കാതെയും,കൃത്യമായി ശമ്പളം ലഭിക്കാതെ ഇരിക്കുന്ന ആളുകക്ക് അരി,എണ്ണ,പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ കിറ്റാണ് ഐ വൈ സി സി ഹെല്പ് ഡിസ്കിന്റെ കീഴിൽ നൽകി തുടങ്ങിയത്.ഐ വൈ സി സി ദേശീയ പ്രസിഡന്റ് അനസ് റഹീം വിതരണത്തിന് തെയ്യാറാക്കിയ കിറ്റുകൾ ഔദ്യോഗികമായി ചാരിറ്റി വിങ് കൺവീനർ മണികണ്ഠന് ഗണപതിക്ക് കൈമാറി,ദേശീയ ട്രഷർ നിധീഷ് ചന്ദ്രൻ സന്നിഹിതനായിരുന്നു.ബഹ്‌റൈനിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ഏതൊരാൾക്കും ഏത് സമയത്തും സംഘടനയുടെ ഹെല്പ് ഡെസ്ക് നെ സമീപിക്കാം. ഐ വൈ സി സി ഹെല്പ് ഡെസ്ക് നമ്പർ:38285008