ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാള വിഭാഗം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയിതു

മസ്കറ്റ് : കോവിഡ് 19 നെ തുടർന്ന് വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാള വിഭാഗം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയിതു . ആദ്യഘട്ടത്തിൽ മത്രയിലും വാദികബീർലുമായി 50 ബോക്സ് സാധനങ്ങൾ ആണ് വിതരണം ചെയ്തത്. ഇന്ത്യൻ എമ്പസിയുമായി സഹകരിച്ചാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. 2000 ഫേസ് മാസ്കുകളും ഇതിനോടകം വിതരണം ചെയ്തിരുന്നു. ഭക്ഷണ സാധനങ്ങൾ ആവശ്യമുള്ള ആളുകൾ ബന്ധപ്പെട്ടാൽ ഇനിയും വിതരണം ചെയ്യാൻ തയാറാണെന്നു ഇതിനു നേതൃത്വം നൽകുന്ന കൺവീനർ എബ്രഹാം മാത്യുവും കോ കൺവീനർ ശ്രീകുമാർ.പി യും വിനോദ കായിക വിഭാഗം സെക്രട്ടറി ഷഹീർ അഞ്ചലും സാമൂഹിക വിഭാഗം സെക്രട്ടറി പ്രസാദ് കാരണവരും അറിയിച്ചു .