ദുബായിൽ മലയാളി കെട്ടിടത്തിനു മുകളിൽ നിന്നു ചാടി മരിച്ചു

ദുബായ് : കോവിഡ് 19 പിടിപെട്ടെന്ന പേടിയെത്തുടർന്നു കൊല്ലം പ്രാക്കുളം സ്വദേശി ദുബായിൽ താമസിക്കുന്ന കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പ്രാക്കുളം മായാ വിലാസിൽ (ഗോൾഡൻ സൺ) അശോകൻ (46) ആണു മരിച്ചത്. ഇന്നു രാവിലെയാണു സംഭവം.അൾസറിനും മറ്റുമായി കേരളത്തിൽ നിന്നു മരുന്ന് വരുത്തി കഴിക്കുകയായിരുന്ന അശോകന്, ലോക്ഡൗൺ മൂലം മരുന്നു കിട്ടാതായി. ഇതിനിടെ ശാരീരികാസ്വസ്ഥതകൾ കണ്ടതിനെതുടർന്നു ആശുപത്രിയിൽ ചികിൽസ തേടി. കോവിഡ് 19 പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷം താമസസ്ഥലത്തു ക്വാറന്റീനിൽ കഴിയാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതിനിടെയാണു ആത്മഹത്യ.