സൗദിയിലെ അൽഹസയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി മരണമടഞ്ഞു 

സൗദി അറേബ്യ : സൗദിയിലെ അൽഹസയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി മരണമടഞ്ഞു . കോഴിക്കോട് നടുവണ്ണൂർ സ്വദേശി നാസർ നെച്ചോത്താണ് മരിച്ചത്. അൽ കോബാറിൽ നിന്നും അൽ ഹസയിലേക്ക് പോകും വഴി ഇവർ സഞ്ചരിച്ച കറിൻറ്റെ ടയർ പൊട്ടി മറിഞ്ഞാണ് അപകടം ഉണ്ടായതു .കാറിൽ ഉണ്ടായിരുന്ന രണ്ട് കർണ്ണാടക സ്വദേശികൾക്കും പരിക്കേറ്റു. മൃതദേഹം അൽഹസ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടിക്രമങ്ങളുമായി കെ എം സി സി വെൽഫെയർ പ്രവർത്തകരും നടുവണ്ണൂർ കൂട്ടായ്മ പ്രവർത്തകരും രംഗത്തുണ്ട്.