കാനഡയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കാനഡ: ഒന്റാരിയോയിലെ ഒഷാവയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചെമ്പേരി സ്വദേശിയായ ടോണി മുണ്ടക്കലാണ് മരണമടഞ്ഞത് . 23 വയസായിരുന്നു.ഒന്നര വർഷം മുൻപ് സ്റ്റുഡന്റ് വീസയിലാണ് ടോണി കാനഡയിലെത്തുന്നത്. സോഷ്യൽ സർവീസ് വർക്ക് വിദ്യാർത്ഥിയായ ടോണി സോഷ്യൽ വർക്കറായും ജോലി ചെയ്തിരുന്നു.ഗാരേജിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് . ടോണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റുമോർട്ടവും മറ്റ് നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.