കോഴിക്കോട് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബഹ്‌റൈൻ : കോഴിക്കോട് പൂക്കാട് സ്വദേശിനി അസ്നാസ് വെള്ളമണ്ണിൽ (37) താമസസ്ഥലമായ ഗുദേബിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് ഫ്ലാറ്റിലെ അടുത്ത താമസക്കാർ പോലീസിനെ വിവരം അറിയിച്ചിരുന്നു. ജോലി അന്വേഷിച്ചു ബഹ്‌റൈനിൽ എത്തിയ അസ്നാസിനെ കുറിച്ച്  കഴിഞ്ഞ കുറെ ദിവസങ്ങളായി വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് നാട്ടിൽ നിന്നും ബന്ധുക്കൾ സുഹൃത്തുക്കൾ മുഖേന പ്രവാസി ലീഗൽ സെൽ അധികൃതമായി ബന്ധപ്പെട്ടിരുന്നു.രണ്ടു കുട്ടികൾ ഉണ്ട് . പി​താ​വ്: റ​സാ​ഖ്. മാ​താ​വ്: അ​സ്മ . മൃ​ത​ദേ​ഹം മോർച്ചറിയിൽ  പോലീസ് തുടർനടപടികൾ സ്വീകരിച്ചു.