നിരണം സ്വദേശി ബഹ്‌റൈനിൽ വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞു

മനാമ: റിഫയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ തിരുവല്ല നിരണം സ്വദേശി മരിച്ചു. നിരണം മുട്ടേൽ പുത്തൻപുരയിൽ യോഹന്നാൻ മത്തായി (50) ആണ് മരണമടഞ്ഞത് . റിഫയിലേക്കുള്ള ശൈഖ് ജാബർ അൽ സബ ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടം നടന്നത് .റോഡരികിലൂടെ നടക്കവേ വാഹനം പാഞ്ഞുകയറുകയായിരുന്നു. ഭാര്യ: അന്നമ്മ മത്തായി.മക്കൾ അലെൻ , ആഷിൻ  തുടർനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.