ഒമാൻ : നന്മയും സഹാനുഭൂതിയും നിറഞ്ഞ വിശുദ്ധ ദിന രാത്രങ്ങളെ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് വിശ്വാസികൾ. മഹാമാരികളെല്ലാം മാറി തനിമയോടെ വ്രതം അനുഷ്ഠിക്കാൻ കഴിഞ്ഞ നിർവൃതിയിലാണ് ഈ വർഷം വിശ്വാസികൾ. റമളാൻ ഒന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ വിശ്വാസികൾ കൂട്ടത്തോടെ പള്ളികളിലേക്ക് ഒഴുകിയിരുന്നു.ഇന്നലെ പുലർചെ സുബഹി നമസ്കാരത്തിനായി പള്ളികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത് . അതോടൊപ്പം വിവിധ ഇടങ്ങളിൽ ഇഫ്താർ ടെന്റുകളും ഒരുങ്ങിയിട്ടുണ്ട്. പള്ളികളിലടക്കം എഫ്റ്ററുകൾ ഒരുക്കുന്നത് വ്യാപകമായതിനാൽ മലയാളികളടക്കമുള്ള കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് ഇതൊരു ആശ്വാസമാകും . അതെ സമയം പല സന്നദ്ധ സംഘടനകളും വരും ദിവസങ്ങളിൽ സമൂഹ ഇഫ്താർ സംഗമങ്ങൾ നടത്തും . നാട്ടിൽ നിന്നും മതപണ്ഡിതന്മാരും വരും ദിവസങ്ങളിൽ എത്തി തുടങ്ങും..