പ്രവാസലോകത്തും തിരഞ്ഞെടുപ്പ് ആരവം : ബഹ്റൈനിലെയുഡിഫ് കൺവെൻഷൻ ശ്രദ്ധേയമായി

മനാമ : ഇന്ത്യയുടെ പതിനെട്ടാമത് പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രവാസ ലോകത്ത് നിന്നും തുടക്കം കുറിച്ച് കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച യു ഡി എഫ് കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കെ എം സി സി ബഹ്റൈൻ സംസ്ഥാന പ്രസിഡൻ്റ് എ ഹബീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ കെ പി സി സി രാഷ്ട്രീയകാര്യസമിതിയംഗവും മുൻ കൊല്ലം ഡിസിസി പ്രസിഡൻ്റും കൂടിയായ അഡ്വ: ബിന്ധു കൃഷ്ണ ഉദ്ഘാടനം നിർവ്വഹിച്ചു.മലപ്പുറം ഡിസിസി പ്രസിഡൻ്റ് അഡ്വ: വി എസ് ജോയ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ആൾ ഇന്ത്യ സെക്രട്ടറി അഡ്വ: വിദ്യാബാലകൃഷ്ണൻ, കെ പി സി സി അംഗം അഡ്വ: എ എം രോഹിത്ത് എന്നിവർ പ്രസംഗിച്ചു.ഒ ഐ സി സി പ്രസിഡൻ്റ് ഗഫൂർ ഉണ്ണികുളം,വർക്കിംങ്ങ് പ്രസിഡൻ്റ് ബോബി പാറയിൽ, ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം,ബിനു കുന്നന്താനം, ഫാസിൽ വട്ടോളി, ബഷീർ അമ്പലായി,റംഷാദ്അയിലക്കാട്, അലൻ ഐസക് എന്നിവർ സന്നിഹിതരായിരുന്നു.കെ എം സി സി ബഹ്റൈൻ സംസ്ഥാന ഭാരവാഹികളായ റസാഖ് മൂഴിക്കൽ, കെ പി മുസ്തഫ, ശംസുദ്ധീൻ വെള്ളികുളങ്ങര,എ. പി. ഫൈസൽ, സലീം തളങ്കര, റഫീഖ് തോട്ടക്കര, എം എ റഹ്മാൻ,ഷാജഹാൻ പരപ്പൻ പൊയിൽ എന്നിവർ നേതൃത്വം നൽകി.കെ എം സി സി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സ്വാഗതവും വൈസ് പ്രസിഡൻ്റ് ഗഫൂർ കൈപമംഗലം നന്ദിയും പറഞ്ഞു.