സൗദി പ്രവാസി നാട്ടിൽ ബൈക്കപടത്തിൽ മരണമടഞ്ഞു

കൊല്ലം / സൗദി : കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് ഇന്ന് പുലർച്ചെ നാട്ടിലുണ്ടായ അപകടത്തെ തുടർന്ന് മരണപ്പെട്ടത്. വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഷമീറിൻറെ ബൈക്കിനു പുറകിൽ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്.സംഭവ സ്ഥലത്തു നിന്നും സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഷമീറിനെ തുടർ ചികിത്സക്കായി ഏറണാകുളം ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു അതിനെ തുടർന്നാണ് മരണം സംഭവിച്ചത് . റിയാദിൽ ജോലി ചെയ്യുന്ന ഷമീർ ഒരുമാസം മുമ്പാണ് നാട്ടിലേക്ക് അവധിക്ക് പോയത്. പുതിയ വീട് സംബന്ധിച്ചു ആവശ്യത്തിനാണ് അദ്ദേഹം നാട്ടിലേക്കു പോയത് . റിയാദിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം സംഭവിച്ചത്.കഴിഞ്ഞ 10 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു പരേതൻ . ഭാര്യ: റഹീന. പിതാവ്: ബഷീർ. മാതാവ്: സബൂറ. മക്കൾ: ആമിന,അമാൻ. ഖബറടക്കം നാളെ ( 08/ 01/ 2024 തിങ്കളാഴ്ച )ഉച്ചയോട്കൂടി വടക്കുംതല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും