ബഹ്റൈൻ : അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് (28) നെ താമസ സ്ഥലമായ മുഹറഖിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . പ്രാഥമിക വിവരം അനുസരിച്ചു ഹൃദയാഘാതമാണ് മരണകാരണം . 2019 മുതൽ ബഹ്‌റിനിൽ എത്തിയ വൈശാഖ് ഇവാൻ അൽ ബഹ്റൈൻ കമ്പനിയിൽ എൻജിനീയറായിജോലി ചെയ്തു വരികയായിരുന്നു . സഹപ്രവർത്തകർ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് റൂമിൽ മരിച്ച നിലയിൽ കണ്ടത്.പിതാവ്: ഹരിക്കുട്ടൻ. മാതാവ്: പ്രീത. സഹോദരൻ: വിഘ്നേഷ്. ഒക്ടോബറിൽ വൈശാഖിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടേയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ ചെയ്തു വരുന്നു.